സ്ത്രീകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കി സൗദി | Oneindia Malayalam

2017-10-30 529

Saudi Arabia to permit women into sports stadiums for first time

ചരിത്രപരമായ തീരുമാനവുമായി സൌദി അറേബ്യ. 2018 മുതല്‍ സ്റ്റേഡിയങ്ങളില്‍ സ്ത്രീകള്‍ക്കും കയറാം അനുവാദം നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനമാണ് പുതിയത്. സൗദി ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റിയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തില്‍ തലസ്ഥാനമായ റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലെ സ്റ്റേഡിയത്തിലാകും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുക. ഫുട്‌ബോള്‍ ഗാലറിയുടെ പതിനഞ്ചു ശതമാനം സ്ഥലം ഫാമിലി സ്റ്റാന്‍ഡ് ആക്കി മാറ്റി സ്ത്രീകള്‍ക്ക് സൗകര്യമുള്ളതാക്കി മാറ്റാനാണ് സ്‌പോര്‍ട്‌സ് അതോറിറ്റിയുടെ തീരുമാനം.കഴിഞ്ഞ ദേശീയ ദിനത്തിലാണ് ആദ്യമായി സ്ത്രീകളെ സ്‌റ്റേഡിയത്തില്‍ പ്രവേശിപ്പിച്ചത്. അന്ന് സൗദി ചരിത്രത്തെ കുറിച്ച് നടന്ന സംഗീത പരിപാടി കാണാനായിരുന്നു സ്തീകള്‍ക്ക് അനുമതി നല്‍കിയത്. സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ചരിത്രപരമായ തീരുമാനം വന്നതിന് പിന്നാലെയാണ് സ്റ്റേഡിയങ്ങളിലും സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സൌദി ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.

Videos similaires